10:03am 14 November 2026
NEWS
സ്റ്റേഷൻ മുറ്റത്തെ ഊഞ്ഞാലാട്ടം വിനയായി: പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹർജി; ആറ് പൊലീസുകാർക്ക് സ്ഥലംമാറ്റം
25/08/2026  07:41 AM IST
ന്യൂസ് ബ്യൂറോ
സ്റ്റേഷൻ മുറ്റത്തെ ഊഞ്ഞാലാട്ടം വിനയായി: പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹർജി; ആറ് പൊലീസുകാർക്ക് സ്ഥലംമാറ്റം

 


 


​തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതികൾ പങ്കെടുത്ത ഓണാഘോഷം വിവാദമായതോടെ, ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ഒന്നാം പ്രതി നിഥിൻ രാജ്, 16-ാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.
​ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, അവിടെ ഒരുക്കിയിരുന്ന ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പങ്കുചേരുകയായിരുന്നു
 അധികാര പരിധി ലംഘിച്ച് സ്റ്റേഷൻ പരിസരത്ത് പ്രവേശിച്ച പ്രതികൾ, സാക്ഷികളെ സ്വാധീനിക്കാൻ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനായി ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.  സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ജി.ഡി. ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ പകർത്തുമ്പോൾ നോക്കിനിന്നവരും ഉൾപ്പെടെ ആറ് പൊലീസുകാരെ താൽക്കാലികമായി എ.ആർ. ക്യാമ്പിലേക്ക് മാറ്റി.
​ഉന്നതതല അന്വേഷണം: എസ്.എച്ച്.ഒ ആർ. പ്രശാന്ത് ഞായറാഴ്ച സ്റ്റേഷൻ ചുമതല ഒഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിനെതിരായ നടപടി ദക്ഷിണ മേഖലാ ഐ.ജി തീരുമാനിക്കും. ആഘോഷത്തിന് പിന്നിൽ പൊലീസുകാരും പ്രതികളും തമ്മിൽ ഗൂഢാലോചന നടന്നിരുന്നോ എന്ന് ഡി.സി.പി അന്വേഷിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img